അബുദാബി: എളുപ്പത്തില്‍ ആര്‍ക്കും തിരയാവുന്ന രീതിയില്‍ ഏറ്റവും ചെറിയ ഡൊമൈന്‍ നെയിമുമായി യുഎഇ സര്‍ക്കാര്‍ വെബ്സൈറ്റ്. ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തിലെ ആദ്യത്തെ വെബ്സൈറ്റാണിത്. സര്‍ക്കാര്‍ അധിഷ്ഠിത വിവിധ സേവനങ്ങള്‍, പ്രൊജക്ടുകള്‍, നിയമസഹായങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായുള്ള വെബ്സൈറ്റിന് യു.എഇ(U.AE) എന്നാണ് ഡൊമൈന്‍ നെയിം നല്‍കിയിരിക്കുന്നത്.

യുഎഇയിലെ വിദ്യാഭ്യാസം, സാമ്പത്തികം, വാണിജ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം തുടങ്ങിയ വിവരങ്ങളും ഈ വെബ്സൈറ്റ് വഴി ലഭ്യമാണ്. ഓണ്‍ലൈന്‍ ഫോറം, ബ്ലോഗുകള്‍, സര്‍വേകള്‍, ചാറ്റ് ബോട്ട്, പോളുകള്‍ എന്നിങ്ങനെ വെബ്സൈറ്റില്‍ ജനങ്ങളുടെ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പോജുകളും വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.