സര്‍വ്വേയില്‍ അറബ് യുവത്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. അസ്ദ ബി സി ഡബ്ല്യൂ അറബ് യൂത്ത് സര്‍വേയിലാണ് തുടര്‍ച്ചയായ പത്താം വര്‍ഷവും അറബ് യുവജനങ്ങളുടെ ഇഷ്ടരാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്.
ദുബൈ: യുഎഇ(UAE) എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum). തങ്ങളുടെ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും എല്ലാവരോടും പോസിറ്റീവായ ബന്ധം തുടരുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. അസ്ദ ബി സി ഡബ്ല്യൂ അറബ് യൂത്ത് സര്‍വേഫലം ട്വിറ്ററില്‍ പങ്കുവെച്ചാണ് ദുബൈ ഭരണാധികാരിയുടെ കുറിപ്പ്.
സര്‍വ്വേയില്‍ അറബ് യുവത്വം ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. അസ്ദ ബി സി ഡബ്ല്യൂ അറബ് യൂത്ത് സര്‍വേയിലാണ് തുടര്‍ച്ചയായ പത്താം വര്‍ഷവും അറബ് യുവജനങ്ങളുടെ ഇഷ്ടരാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്.
സര്‍വ്വേയിലെ 47 ശതമാനം പേരും യുഎഇയെ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തെരഞ്ഞെടുത്തപ്പോള്‍ 19 ശതമാനം പേര്‍ അമേരിക്കയിലും 15 ശതമാനം പേര്‍ കാനഡയിലും താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. 13 ശതമാനം പേര്‍ ഫ്രാന്‍സിലും 11 ശതമാനം പേര്‍ ജര്‍മ്മനിയിലുമാണ് താമസിക്കാന്‍ ആഗ്രഹിക്കുന്നത്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും പരന്നുകിടക്കുന്ന അറബ് രാജ്യങ്ങളിലെ 3,400 യുവാക്കളിലാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ആളുകളില്‍ സുദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് ഏറ്റവുമധികം യുഎഇയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നത്.