Asianet News MalayalamAsianet News Malayalam

ഐക്യരാഷ്‍ട്ര സഭയിലെ യുഎഇ, ഇസ്രയേല്‍ അംബാസഡർമാർ ചർച്ച നടത്തി

മേഖലയിൽ സമാധാനം വളർത്തുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ അംബാസഡർമാർ എടുത്തുപറഞ്ഞു. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങൾക്കും മേഖലയ്ക്കും നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്.

UAE Israeli ambassadors to the UN meet to discuss issues of mutual interest
Author
New York, First Published Sep 25, 2020, 12:10 PM IST

ന്യൂയോർക്ക്: ഐക്യരാഷ്‍ട്ര സഭയിലെ യുഎഇയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലാന നുസിബെ, ഇസ്രയേൽ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ഗിലാദ് എർദാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും സമാധാന കരാർ ഒപ്പിട്ടതിന്റെ തുടർച്ചയായാണ് യുഎഇ മിഷനില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്. 

മേഖലയിൽ സമാധാനം വളർത്തുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ അംബാസഡർമാർ എടുത്തുപറഞ്ഞു. യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങൾക്കും മേഖലയ്ക്കും നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്. കൊവിഡ് രോഗപ്രതിരോധം, ഡിജിറ്റൽ സഹകരണം, ഡിജിറ്റര്‍ സഹകരണം, സ്ത്രീകളുടെയും ഭിന്നശേഷിയുളളവരുടെയും ശാക്തീകരണം, കാലാവസ്ഥാ - പരിസ്ഥിതി സംരക്ഷണം, ഊർജ്ജം, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലും ഐക്യരാഷ്ട്ര സഭയില്‍ ഇരുവിഭാഗത്തിനും താത്പര്യമുള്ള മറ്റ് കാര്യങ്ങളിലും അംബാസഡർമാർ ചര്‍ച്ച നടത്തി. 

Follow Us:
Download App:
  • android
  • ios