മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലകള്‍ രൂപം കൊള്ളാനുമുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. രാജ്യത്ത് പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടാകും.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാവിലെ 11.45 മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. പ്രതികൂല കാലാവസ്ഥ ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ, രാജ്യത്തിന്റെ ഭൂപടവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…