'ഭാവി തീരുമാനിക്കുന്നതിന് ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാന്‍ യുഎഇയ്ക്ക് ധാരാളം സമയമില്ല. തീരുമാനങ്ങള്‍ സ്വയമെടുത്ത് രാജ്യം മുമ്പോട്ട് പോകും'.
ദുബൈ: യുഎഇയുടെ പുരോഗതിയും സമഗ്രവികസനവും ലക്ഷ്യമിട്ട് 50 പുതിയ ദേശീയ പദ്ധതികള്‍ ഈ മാസം പ്രഖ്യാപിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പുതിയ പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തി.
യുഎഇയുടെ പുരോഗതിയിലേക്കായി പുതിയൊരു യുഗത്തിന് അടിത്തറയിടുന്ന പദ്ധതികളാണിവയെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഭാവി തീരുമാനിക്കുന്നതിന് ആഗോള സാഹചര്യങ്ങളെ കാത്തിരിക്കാന്‍ യുഎഇയ്ക്ക് ധാരാളം സമയമില്ല. തീരുമാനങ്ങള്‍ സ്വയമെടുത്ത് രാജ്യം മുമ്പോട്ട് പോകും. സെപ്തംബര്‍ അഞ്ച് മുതല്‍ പുതിയ പദ്ധതികള്‍ ഓരോന്നായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസന കുതിപ്പ് അടുത്ത തലമുറയിലേക്ക് നീട്ടുകയാണെന്നും എല്ലാ ജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്നും യുഎഇയിലെ ജനങ്ങളോട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റില്‍ ആഹ്വാനം ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
