പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനക്കമ്പനികള്‍ക്ക് പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അനുമതി നല്‍കിയത്.
അബുദാബി: യുഎഇയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജിസിഎഎ)പിന്‍വലിച്ചു. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനക്കമ്പനികള്‍ക്ക് പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അനുമതി നല്‍കിയത്.
പാകിസ്ഥാനിലെ വ്യോമപാതയില്‍ സ്ഥിതി ശാന്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജിസിഎഎ അധികൃതര്‍ അറിയിച്ചു. പാകിസ്ഥാനിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു.
