വേഗ പരിധി കുറയ്‍ക്കുന്നുവെന്ന തരത്തില്‍ ആദ്യമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലാണെന്നും പൊലീസ് അറിയിച്ചു.

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈനില്‍ ശൈഖ് സായിദ് റോഡിലെ വാഹനങ്ങളുടെ വേഗ പരിധി കുറയ്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് യുഎഇ അധികൃതര്‍. ഞായറാഴ്‍ച ഇന്‍സ്റ്റഗ്രാം വഴിയാണ് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. 

വേഗ പരിധി കുറയ്‍ക്കുന്നുവെന്ന തരത്തില്‍ ആദ്യമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിലാണെന്നും പൊലീസ് അറിയിച്ചു. ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി ഔദ്യോഗിക സ്രോതസുകളിലൂടെ അന്വേഷിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

View post on Instagram