ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ചെയ്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് ചെന്ന് കാര്യം അന്വേഷിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഒറ്റയ്ക്ക് ടയര്‍ മാറ്റിയിടുന്നതും കാണാം.
ഷാര്‍ജ: വഴിയില്‍ കുടുങ്ങിയ കാറിന്റെ ടയര്‍ മാറ്റുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. യാത്രക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരിലാരോ ആണ് പകര്‍ത്തിയത്. പിന്നാലെ യുഎഇ പൊലീസിന്റെ കരുണാര്‍ദ്രമായ ഇടപെടിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചു.
ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ചെയ്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അവിടേക്ക് ചെന്ന് കാര്യം അന്വേഷിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഒറ്റയ്ക്ക് ടയര്‍ മാറ്റിയിടുന്നതും കാണാം. ഒരു കുട്ടി മാത്രമാണ് അടുത്ത് നിന്ന് നോക്കുന്നത്.
വീഡിയോ കാണാം...
