യുഎഇയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ അത്മഹത്യ ചെയ്തെന്ന് വാര്‍ത്ത; സത്യം അതല്ലെന്ന് പൊലീസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 12:09 PM IST
UAE police respond to story of woman killing herself 2 children
Highlights

ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് മനസിലാക്കിയ യുവതി അജ്മാനില്‍ രണ്ട് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ വെബ്‍സൈറ്റ് പ്രസിദ്ധീകരിച്ചത് പോലുള്ള ഒരു സംഭവം അജ്മാനില്‍ എവിടെയും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ യഗൂത്ത് അറിയിച്ചു.

അജ്മാന്‍: രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ അത്മഹത്യ ചെയ്തെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉക്കാസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ വെബ്‍സൈറ്റിലാണ് ഇത്തരമൊരു വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. 

ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് മനസിലാക്കിയ യുവതി അജ്മാനില്‍ രണ്ട് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ വെബ്‍സൈറ്റ് പ്രസിദ്ധീകരിച്ചത് പോലുള്ള ഒരു സംഭവം അജ്മാനില്‍ എവിടെയും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ യഗൂത്ത് അറിയിച്ചു.

അതേസമയം തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഉക്കാസ് അറിയിച്ചിട്ടുണ്ട്. ഹാക്കര്‍മാരാണ് വ്യാജ വാര്‍ത്ത സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നാണ് കരുതുന്നത്. ആത്മഹത്യ ചെയ്ത സ്ത്രീയുടെയും ഭര്‍ത്താവിന്റെയും 'പേരുകള്‍' സഹിതമാണ് വ്യാജ വാര്‍ത്ത തയ്യാറാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. സംഭവം യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വ്യാജ വാര്‍ത്തയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 

شرطة عجمان تنفي ما نشره موقع " عكاظ " من إشاعات كاذبة حول وقوع جرائم في إمارة عجمان نفت القيادة العامة لشرطة عجمان ما نشره موقع "عكاظ" الإلكتروني من أخبار وإشاعات كاذبة عن وقوع جرائم في إمارة عجمان خلال الأيام الماضية، مؤكدةً أن الأخبار المنشورة لا أساس لها من الصحة، ولا يوجد في مراكز شرطة عجمان أي بلاغات حول الجرائم المذكورة في الموقع. وقال الرائد محمد بن يافور الغفلي نائب مدير ادارة التحريات والمباحث الجنائية أن الموقع المذكور قام بنشر أخبار كاذبة حول انتحار ام مع أبناءها وعن زوج يضر زوجته في إمارة عجمان، وتتضمن هذه الاخبار التعامل مع شركة تداول في الدولة، مؤكداً أن لا صحة لما نُشر على الإطلاق. وأضاف سعادته أنه بعد البحث والتحري تبين أن الاشاعات صادرة من شركة تداول خارج الدوله بهدف الدعاية والاعلان عنها، باستغلال اسم شرطة عجمان وادعاء وجودها في الدولة لجذب أكبر عدد من المشتركين في التداول، كما تبين أن موقع عكاظ تم اختراقه لنشر هذه الاكاذيب من قبل هذه الشركه. وأشار نائب مدير ادارة التحريات والمباحث الجنائية أنه بالتواصل مع هيئة تنظيم الاتصالات تم حصر الروابط والشائعات التي تم نشرها من قبل الموقع وسوف يتم حجبها جميعا في الساعات القادمة. وحذر سعادته من تصديق مثل هذه المواقع والتعامل معها أو إعادة نشرها، مؤكدا أن شرطة عجمان لن تتهاون مع كل من ينشر الشائعات أو يتداولها بأي طريقة كانت، مشيراً إلى أن قانون دولة الإمارات يجرم ويعاقب كل من يرتكب هذا النوع من المخالفات. #شرطة_عجمان #وزارة_الداخلية #الشرطة_الاتحادية #الشرطة #حكومة_عجمان #الإمارات ‎‏#ajmanpolice #moiuae #uaepolice #moi #police #ajmangov #uaegov #uae 10/01/2019

A post shared by Ajman Police - شرطة عجمان (@ajmanpolice) on Jan 10, 2019 at 1:18am PST

loader