പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു.

അബുദാബി: അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

Read Also - സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.

മറ്റ് ഭരണാധികാരികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് ശൈഖ് ഡോ സുൽത്താൻ കൊട്ടാരത്തിൽ അതിഥികളെ സ്വീകരിച്ചു. മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും വിവിധ പള്ളികളിലുംഈദ് മുസല്ലകളിലും പെരുന്നാൾ പ്രാർഥന നിർവഹിച്ചു.

Scroll to load tweet…