ദക്ഷിണ കൊറിയ പ്രസിഡന്‍റ്  യൂൻ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് യാത്ര.

അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മെയ് 28ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുക.

ദക്ഷിണ കൊറിയ പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. രണ്ടു ദിവസത്തെ സന്ദർശനത്തിൽ വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തും. 

Read Also -  യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍ 

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2022ലെ കണക്കുകളെ അപേക്ഷിച്ച് 2023ല്‍ ഗോള്‍ഡന്‍ വില ലഭിച്ചവരുടെ എണ്ണം ഇരട്ടിയായതായി ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.

2022ല്‍ ആകെ വിസ നേടിയവരുടെ എണ്ണം 79,617 ആയിരുന്നു. 2021ല്‍ ഇത് 47,150 ആയിരുന്നു. ഓരോ വര്‍ഷവും ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ മേഖലകളില്‍ മി​ക​വ്​ തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ൾ, ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ, പ്രോ​പ​ർ​ട്ടി​ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി നി​ശ്ചി​ത രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ 10 വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്