അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് 2021, 2022 വര്‍ഷങ്ങളില്‍ ബാധകമായ അവധി ദിനങ്ങള്‍ ക്യാബിനറ്റ് അംഗീകരിച്ചു. പട്ടിക പ്രകാരമുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ...

2021ലെ അവധി ദിനങ്ങള്‍

 • ജനുവരി 1 - പുതുവര്‍ഷാരംഭം
 • റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ - ചെറിയ പെരുന്നാള്‍
 • ദുല്‍ഹജ്ജ് 9 - അറഫ ദിനം
 • ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ - ബലി പെരുന്നാള്‍
 • ഓഗസ്റ്റ് 12 - ഹിജ്റ പുതുവര്‍ഷാരംഭം
 • ഒക്ടോബര്‍ 21 - നബിദിനം
 • ഡിസംബര്‍ 1 - സ്‍മരണ ദിനം
 • ഡിസംബര്‍ 2, 3 - യുഎഇ ദേശീയ ദിനം

2022ലെ അവധി ദിനങ്ങള്‍

 • ജനുവരി 1 - പുതുവര്‍ഷാരംഭം
 • റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ - ചെറിയ പെരുന്നാള്‍
 • ദുല്‍ഹജ്ജ് 9 - അറഫ ദിനം
 • ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ - ബലി പെരുന്നാള്‍
 • ജൂലൈ 30 - ഹിജ്റ പുതുവര്‍ഷാരംഭം
 • ഒക്ടോബര്‍ 8 - നബിദിനം
 • ഡിസംബര്‍ 1 - സ്‍മരണ ദിനം
 • ഡിസംബര്‍ 2, 3 - യുഎഇ ദേശീയ ദിനം