അബുദാബി: യുഎഇയില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. അല്‍ ഐനിലെ റക്നയില്‍ തിങ്കളാഴ്ച രാവിലെ 7.15ന്  -1.9°C താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഇവിടെ മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. യുഎഇയില്‍ ഇതാദ്യമായല്ല ശൈത്യ കാലത്ത് മൈനസ് താപനില രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും അന്തരീക്ഷ ഉഷ്‍മാവ് പൂജ്യത്തിന് താഴെ എത്തിയിട്ടുണ്ട്.