ആരോഗ്യ വിഭാഗം അധികൃതരുടെ പരിശ്രമങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയുടെയും ഫലമായാണ് കൊവിഡ് കേസുകള്‍ കുറഞ്ഞതെന്ന് അധികൃതര്‍ വിലയിരുത്തി.

അബുദാബി: യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്. ജൂണില്‍ 60,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസനേ 2,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ ഈ മാസം ഇത് പ്രതിദിനം 1,500 രോഗികള്‍ എന്ന നിലയിലേക്ക് താഴ്ന്നു. ആരോഗ്യ വിഭാഗം അധികൃതരുടെ പരിശ്രമങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയുടെയും ഫലമായാണ് കൊവിഡ് കേസുകള്‍ കുറഞ്ഞതെന്ന് അധികൃതര്‍ വിലയിരുത്തി. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചതും പരിശോധനകള്‍ വ്യാപിപ്പിച്ചതും ഇതിന് കാരണമായി. ഡെല്‍റ്റ വകഭേദം യുഎഇയിലുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaനീന്തല്‍