അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച 1,077 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,502 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ നാലു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

117,594 പേര്‍ക്കാണ് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 110,313 പേര്‍ രോഗമുക്തി നേടി. 470 ആണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം. നിലവില്‍ 6,811 പേരാണ് ചികിത്സയിലുള്ളത്. 112,196 പരിശോധനകള്‍ കൂടി പുതുതായി നടത്തിയതോടെ ആകെ കൊവിഡ് ടെസ്റ്റുകള്‍ 11.8 ദശലക്ഷം കടന്നു.