കൊവിഡ് മുക്തരായവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 1,186 പേരാണ് പുതുതായി രോഗമുക്തരായത്.

അബുദാബി: യുഎഇയില്‍ ബുധനാഴ്ച 1,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കൊവിഡ് മുക്തരായവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 1,186 പേരാണ് പുതുതായി രോഗമുക്തരായത്. രാജ്യത്ത് ആകെ 94,190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 83,724 പേര്‍ ഇതുവരെ രോഗമുക്തരായി. 419 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,047 പേരാണ് ചികിത്സയിലുള്ളത്. യുഎഇയില്‍ ആകെ 96 ലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.