Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,227 പേര്‍ക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 157,461 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്.

uae reported  1,227 new covid cases on saturday
Author
Abu Dhabi - United Arab Emirates, First Published Dec 26, 2020, 4:24 PM IST

അബുദാബി: യുഎഇയില്‍ 1,227 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,542 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 157,461 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  2,00,892 ആയി. ഇവരില്‍  1,77,407 പേരും രോഗമുക്തരായിട്ടുണ്ട്. 655 പേരാണ് മരണപ്പെട്ടത്. നിലവില്‍ 22,830 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios