Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 143,901 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്.

uae reported 1,230 new covid cases on friday
Author
Abu Dhabi - United Arab Emirates, First Published Dec 25, 2020, 4:09 PM IST

അബുദാബി: യുഎഇയില്‍ 1,230  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,386 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 143,901 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,99,665 ആയി. ഇവരില്‍ 1,75,865 പേരും രോഗമുക്തരായിട്ടുണ്ട്. 653 പേരാണ് മരണപ്പെട്ടത്. നിലവില്‍ 23,147 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios