Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ആയിരം കടന്ന് പുതിയ കൊവിഡ് രോഗികള്‍

127,624 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 122,458  പേര്‍ രോഗമുക്തി നേടി.

uae reported  1,390 new covid cases on tuesday
Author
Abu Dhabi - United Arab Emirates, First Published Oct 27, 2020, 4:55 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക്പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു.1,708 പേര്‍ രോഗമുക്തി നേടി.

127,624 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടി. 482 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4,684 പേര്‍ ചികിത്സയിലാണ്. 110,807 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.66 ദശലക്ഷം ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios