കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 153,157 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,475 പേര്‍ രോഗമുക്തരാവുകയും ചെയ്തു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 153,157 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,04,369 ആയി. ഇവരില്‍ 1,81,400 പേരാണ് ഇതിനോടകം രോഗമുക്തരായത്. 662 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. നിലവില്‍ 22,307 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.05 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.