Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,26,275 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്.

uae reported  2196 new covid cases on March 24
Author
Abu Dhabi - United Arab Emirates, First Published Mar 24, 2021, 9:05 PM IST

അബുദാബി: യുഎഇയില്‍ 2,196 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,385 പേര്‍ രോഗമുക്തി നേടിയപ്പോള്‍ പുതിയതായി അഞ്ച് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,26,275 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,46,594 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,29,573 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,456 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ രാജ്യത്ത് 15,565 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.  

Follow Us:
Download App:
  • android
  • ios