അബുദാബി: യുഎഇയില്‍ 470 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,454 ആയി. രോഗമുക്തരുടെ എണ്ണത്തിലും തിങ്കളാഴ്ച വര്‍ധനവുണ്ടായി.

438 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. 66,533 ആണ് ആകെ രോഗമുക്തരായവരുടെ എണ്ണം. കൊവിഡ് ബാധിച്ച് രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 390 ആയി. നിലവില്‍ 7,531 പേരാണ് ചികിത്സയിലുള്ളത്. 57,500 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 256 പുതിയ രോഗികള്‍