Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,48,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  3,31,839 പേരാണ് ഇതിനോടകം രോഗമുക്തരായത്.

uae reported  5059 new covid recoveries on February 14
Author
Abu Dhabi - United Arab Emirates, First Published Feb 14, 2021, 11:27 PM IST

അബുദാബി: യുഎഇയില്‍ 3,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 5,059 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2,07,432 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,48,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  3,31,839 പേരാണ് ഇതിനോടകം രോഗമുക്തരായത്.  1,014 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 15,919 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.81 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios