അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 786 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 661 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 24 മണിക്കൂറനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥീരീകരിച്ചവരുടെ ആകെ എണ്ണം 82,568 ആയി. 72,117 പേരാണ് ആകെ രോഗമുക്തരായിട്ടുള്ളത്. 402 ആണ് രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 10,049 പേര്‍ ചികിത്സയിലാണ്. 93,000ത്തോളം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.