അബുദാബി: യുഎഇയില്‍ 809 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച 722 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

84,242 പേര്‍ക്കാണ് യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 73,512 പേര്‍ ഇതുവരെ രോഗമുക്തരായി. 404 ആണ് രാജ്യത്തെ മരണസംഖ്യ. നിലവില്‍ 10,326 പേര്‍ ചികിത്സിയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. 103,000ത്തിലധികം പുതിയ കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.