കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 527,913  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,64,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന് 1,588പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 527,913 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,64,102 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,93,619 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,278 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 68,205 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

സൗദിയില്‍ കൊവിഡ് വ്യാപനം കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വ്യാപനം(covid spread) കുറയുന്നു. പുതിയ രോഗികള്‍ 3,000ല്‍ താഴെയായി. പുതുതായി 2,866 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 3,379 പേര്‍ രോഗമുക്തിയും നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,22,002 ഉം രോഗമുക്തരുടെ എണ്ണം 6,81,711 ഉം ആയി.

മൂന്ന് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,965 ആയി. നിലവില്‍ 31,326 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,052 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.41 ശതമാനവും മരണനിരക്ക് 1.24 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 956, ജിദ്ദ 189, ദമ്മാം 158, ഹുഫൂഫ് 116, മദീന 88, അബഹ 82, മക്ക 57. സൗദി അറേബ്യയില്‍ ഇതുവരെ 5,90,64,892 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,57,22,974 ആദ്യ ഡോസും 2,38,76,530 രണ്ടാം ഡോസും 94,65,388 ബൂസ്റ്റര്‍ ഡോസുമാണ്.