Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1027 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,946 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,02,863 ആയി. ഇവരില്‍ 1,79,925 പേരാണ് ഇതിനോടകം രോഗമുക്തരായത്. 

UAE reports 1027 new covid cases and three deaths on monday
Author
Abu Dhabi - United Arab Emirates, First Published Dec 28, 2020, 4:33 PM IST

അബുദാബി: യുഎഇയില്‍ 1027 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1253 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. മൂന്ന് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,00,946 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,02,863 ആയി. ഇവരില്‍ 1,79,925 പേരാണ് ഇതിനോടകം രോഗമുക്തരായത്. 660 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 22,278 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.03 കോടിയിലധികം കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios