Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1107 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രണ്ട് മരണം

ഇതുവരെ 1,68,860 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 1,54,899 പേരും ഇതിനോടകം രോഗമുക്തരായി. 572 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

UAE reports 1107 Covid cases 714 recoveries and 2 deaths
Author
Abu Dhabi - United Arab Emirates, First Published Nov 30, 2020, 4:49 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1107 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 714 പേര് രോഗമുക്തരാവുകയും ചെയ്‍തു. അതേസമയം രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സംഭവിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 1,68,860 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 1,54,899 പേരും ഇതിനോടകം രോഗമുക്തരായി. 572 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 13,389 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 87,514 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതുവരെ 1.67 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍.

Follow Us:
Download App:
  • android
  • ios