Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1321 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് മൂന്ന് മരണം

1,39,909 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ 1,89,866 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,66,541 പേരും സുഖം പ്രാപിച്ചു. 

UAE reports 1321 new Covid cases and 792 recoveries
Author
Abu Dhabi - United Arab Emirates, First Published Dec 17, 2020, 11:26 PM IST

അബുദാബി: യുഎഇയില്‍ വ്യാഴാഴ്‍ച 1321 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 792 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.

1,39,909 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ 1,89,866 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,66,541 പേരും സുഖം പ്രാപിച്ചു. 629 മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. ഇപ്പോള്‍ 22,696 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ഇതുവരെ 1.89 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios