Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,759 പേര്‍ക്ക് കൂടി കൊവിഡ്, രണ്ടു മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,60,390 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

UAE reports 1759 Covid 19 cases on april 26
Author
Abu Dhabi - United Arab Emirates, First Published Apr 26, 2021, 5:43 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,580 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,60,390 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 5,12,497 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 4,93,689 പേര്‍ രോഗമുക്തരായി. 1,573 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 17,235 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.  
 

Follow Us:
Download App:
  • android
  • ios