Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1,931 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,37,130 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

UAE reports 1931 covid cases on April 10
Author
Abu Dhabi - United Arab Emirates, First Published Apr 10, 2021, 5:16 PM IST

അബുദാബി: യുഎഇയില്‍ 1,931 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,833 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ 2,37,130 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,81,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 4,66,804 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,529 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,604 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios