Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 1963 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2,11,641 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

uae reports 1963 new covid cases on saturday and three new deaths
Author
Abu Dhabi - United Arab Emirates, First Published Jan 2, 2021, 5:04 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 1963 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2081 പേര്‍ രോഗമുക്തരാവുകയും ചെയ്‍തപ്പോള്‍ മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,588 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2,11,641 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,88,100 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 674 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 22,867 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios