അബുദാബി: യുഎഇയില്‍ ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇന്ന് 216 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. അതേസമയം 276 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ യുഎഇയില്‍ 62,061 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 56,015 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 5690 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,978 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 216 രോഗികളെ കണ്ടെത്തിയത്.