Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 226 പുതിയ കൊവിഡ് കേസുകള്‍ കൂടി, 619 പേര്‍ക്ക് രോഗമുക്തി

പുതിയതായി നടത്തിയ 2,41,982  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  8,93,638 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

UAE reports  226 new covid cases on April 9
Author
Abu Dhabi - United Arab Emirates, First Published Apr 9, 2022, 4:24 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി  ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 619 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,41,982  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ   8,93,638 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  8,73,449 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 17,887 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 

പാസ്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ പ്രത്യേക നിര്‍ദേശവുമായി കോണ്‍സുലേറ്റ്

ദുബൈ: പാസ്‍പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‍പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവല്‍ ഏജന്റുമാര്‍ പാസ്‍പോര്‍ട്ടുകളെ പരസ്യം പതിക്കാനുള്ള വസ്‍തുവായാണ് കണക്കാക്കുന്നതെന്ന് കോണ്‍സുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജന്‍സികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകള്‍ പതിച്ച് പാസ്‍പോര്‍ട്ടുകളുടെ കവര്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്‍പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തില്‍ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.

Follow Us:
Download App:
  • android
  • ios