അബുദാബി: യുഎഇയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ -  പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2252 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,33,458 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുള്‍പ്പെടെ ഇതുവരെ 2,32,982 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,08,366 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 711 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 23,905 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 

അതേസമയം യുഎഇയില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവര്‍ക്കെല്ലാം ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം പേര്‍ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.