Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്നും കൊവിഡ് ബാധിച്ച് മരണങ്ങളില്ല; 261 പേര്‍ക്ക് കൂടി രോഗം

പുതിയതായി നടത്തിയ 2,54,436 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

UAE reports  261 new covid cases on April 30
Author
Abu Dhabi - United Arab Emirates, First Published Apr 30, 2022, 5:17 PM IST

അബുദാബി: യുഎഇയില്‍ ഇന്ന് 261 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 315 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,54,436 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,98,571  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,81,831 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത്  14,438 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Follow Us:
Download App:
  • android
  • ios