ആകെ 10.62 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,852 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അബുദാബി: യുഎഇയില്‍(UAE) ഇന്ന് 266 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 118 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആകെ 10.62 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,43,852 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,38,505 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,196 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
നാലു വയസ്സുകാരനും പ്രവാസി വീട്ടുജോലിക്കാരിയും നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍
റാസല്‍ഖൈമ : യുഎഇയിലെ(UAE) റാക് അല്‍ മ്യാരീദിലെ ഹോട്ടല്‍ നീന്തല്‍ കുളത്തില്‍(Swimming pool) നാല് വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും മുങ്ങി മരിച്ച(drowned) നിലയില്‍ കണ്ടെത്തി. അബുദാബിയില്‍(Abu Dhabi) നിന്ന് കുടുംബത്തോടൊപ്പം നാല് ദിവസം മുമ്പ് ഹോട്ടലില്‍ എത്തിയതാണ് ഇവര്‍. എത്യോപ്യന്‍ സ്വദേശിയായ 23-കാരിയാണ് മരിച്ച വീട്ടുജോലിക്കാരി.
സംഭവം നടന്ന ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെയും യുവതിയെയും നീന്തല്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തു. ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
കുട്ടിയുടെ മൃതദേഹം റാക് സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കും യുവതിയുടെ മൃതദേഹം റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. നീന്തല്‍ കുളത്തിലേക്ക് പ്രവേശനം ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. ആ സമയത്ത് ലൈഫ് ഗാര്‍ഡും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ എങ്ങനെ നീന്തല്‍ കുളത്തിലെത്തിയെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഇരുവരും മരിച്ചിരുന്നതായും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
