അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 27 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 140 ആയി. അതേസമയം ചികിത്സയില്‍ കഴിഞ്ഞിരുന്ന 31 പേര്‍ ഇതിനോടകം സുഖംപ്രാപിച്ചു.

ആരോഗ്യ മന്ത്രായത്തിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം മേധിവി ഡോ. ഫരീദ അല്‍ ഹുസൈനിയാണ് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുതിയതായി രോഗവിമുക്തി നേടിയവരില്‍ മൂന്ന് സ്വദേശികളും ഒരു സിറിയക്കാരനും ശ്രീലങ്കക്കാരനും ഉള്‍പ്പെടുന്നു.