പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ ഇന്ന് 3,276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 4,041 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി നടത്തിയ 1,50,706 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,23,402 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 3,01,081 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് മരണപ്പെട്ടത്. 21,407 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.