അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 264 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. അതേസമയം ചികിത്സയിലായിരുന്ന 328 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,177 ആയി. ഇവരില്‍ 52,510 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 345 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6322 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 47,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പുതിയ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിനോടകം പതിനായിരത്തിലേറെപ്പേര്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു.