പുതിയതായി നടത്തിയ 2,32,385 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 356 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,32,385 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,04,830 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,88,584 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 

Scroll to load tweet…

ഫുട്‌ബോള്‍ കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടില്‍ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന്‍ അനന്തുരാജ് (ഉണ്ണി-24)ആണ് മരിച്ചത്. 

അബുദാബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ മിഷ്യന്‍ ഓപ്പറേറ്ററായിരുന്നു. കബഡി താരമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു. സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍. സഹോദരി: ആതിര രാജു.