പുതിയതായി നടത്തിയ 2,52,836 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ ഇന്ന് 395 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 334 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 2,52,836 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,06,236 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,89,943 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 13,991 കൊവിഡ് കേസുകളാണ് യുഎഇയിലുള്ളത്.
Read also: ഗുരുതര പരിക്കുകളോടെ യുഎഇയിലെ ആശുപത്രിയിലെത്തിച്ച നവജാത ശിശു മരിച്ചു
തിരിച്ചറിയല്‍ രേഖ ചോദിച്ച പൊലീസുകാരെ മര്‍ദിച്ചു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ
ദുബൈ: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു.
തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് കേസ്. 'നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന' പ്രവാസി പൊലീസുകാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ വഴുതി നിലത്ത് വീണതോടെയാണ് പൊലീസുകാര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.
സൗദി അറേബ്യയില്‍ സെന്‍സസ്: വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തടവും പിഴയും
റിയാദ്: സൗദി അറേബ്യയില്‍ ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മാസം വരെ തടവും ആയിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
