പുതിയതായി നടത്തിയ 2,33,351 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ ഇന്ന് 523 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 448 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നീട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,33,351 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,10,338 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,93,641 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,392 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

Scroll to load tweet…

സൗദിയിൽ നിന്ന് അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനവിലക്ക്
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്പോർട്ട് അധികൃതർ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാനാവും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.