Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പുതിയതായി നടത്തിയ  293,964 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

uae reports 63 new covid cases on November 21
Author
Abu Dhabi - United Arab Emirates, First Published Nov 21, 2021, 5:21 PM IST

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 63 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 82 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ  293,964 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.78 കോടിയിലധികം പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,433 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,163 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,126 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് 2025ല്‍ ദുബൈ ആതിഥേയത്വം വഹിക്കും

ദുബൈ: 2025ല്‍ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് ദുബൈ(Dubai) ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ( Sheikh Mohammed bin Rashid Al Maktoum)ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 2025ലെ 27-ാമത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് (International Council of Museums )(ഐകോം)ജനറല്‍ കോണ്‍ഫറന്‍സിന് ദുബൈ വേദിയാകുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചു. 

മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ  ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 20,000  രാജ്യാന്തര മ്യൂസിയങ്ങള്‍ ഉള്‍ക്കൊള്ളും. ഈ വിജയം രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് ശക്തമായ ഉണര്‍വ് നല്‍കുമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 


 

Follow Us:
Download App:
  • android
  • ios