കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,495 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ ആയിരത്തില്‍ താഴെ താഴെ തുടരുന്നു. ഇന്ന് 790 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,064 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,88,495 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,73,882, പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,15,990 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,293 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 55,599 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണ പ്രചാരണം നടത്തിയ യുവാവിന് ശിക്ഷ വിധിച്ചു
ഫുജൈറ: യുഎഇയില്‍ (UAE) ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം (gossiping) നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി (Fujairah Court) 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.
ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു.
പരാതിക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ടാ സാക്ഷികളും മൊഴി നല്‍കി. അന്വേഷണത്തിനൊടുവില്‍ പബ്ലിക് പ്രോസിക്യൂഷന്‍, കേസ് കോടതിയിലേക്ക് കൈമാറി. ഒരാളുടെ അന്തസും മാന്യതയും ഇടിച്ചുതാഴ്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പ്രചരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വസ്‍തുതകള്‍ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിര്‍ഹം പിഴയും കോടതി ചെലവായി 50 ദിര്‍ഹവും നല്‍കാന്‍ ഉത്തവിടുകയായിരുന്നു.
