അബുദാബി: കൊവിഡിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് യുഎഇ. വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് രോഗമുക്തരായത്. 479 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,217 പേര്‍ക്ക് രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ബുധനാഴ്ച 603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കൊവിഡ് ഭേദമായത് 1,277 പേര്‍ക്കാണ്. രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരണസംഖ്യ 286 ആയി.
 

'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ'; കൊവിഡ് പോരാളികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിച്ച് ശൈഖ് ഹംദാന്‍