പുതിയതായി നടത്തിയ  2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,54,696കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.49 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,432 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,888 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,140 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,404കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസ് ആരംഭിച്ചു

അബുദാബി: എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി. എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉണ്ടാകുക.

ശനിയാഴ്ച രാവിലെ 5.30ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബുദാബിയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.30ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കരിപ്പൂരിലെത്തും.