അബുദാബി: യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 347 ആയി. അതേസമയം ഇന്ന് 369 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 395 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 

ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,546 ആയി. അവരില്‍ 52,905 പേരും രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 6294 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തി.