Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് വന്ദേ ഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് പോകാം; ഇന്ത്യ - യുഎഇ ധാരണ

ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് പോകാം. 

UAE residents stranded in India can return on Vande Bharat flights
Author
Delhi, First Published Jul 9, 2020, 5:29 PM IST

ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുള്ള അവസരം.

ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് പോകാം. വന്ദേ ഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ഐ.സി.എ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി  ആന്റ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ അനുമതി ആവശ്യമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിഎസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണം. ഹെല്‍ത്ത്, ക്വാറന്റീന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.

Follow Us:
Download App:
  • android
  • ios