യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ്‌ ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ റോയല്‍ കോര്‍ട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. 

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്‍മദ് അല്‍ മുഅല്ല അന്തരിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ്‌ ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ റോയല്‍ കോര്‍ട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. അപകട മരണമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു രാജകുടുംബാംഗത്തിന്റെ നിര്യാണം. റോയല്‍ കോര്‍ട്ട് അനുശോചനമറിയിച്ചിട്ടുണ്ട്. കൊവിഡ് സുരക്ഷാ നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്‍ച മുതല്‍ മൂന്ന് ദിവസം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അനുശോചനമറിയിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസ്‍താവനയില്‍ പറയുന്നു.